കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിലെ ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സ് ആരാധകരുടെ മനംകവരുകയാണ്.
മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ഗാനം 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്തിരുന്നു. ചാക്കോച്ചന്റെ വളരെ റിയലിസ്റ്റിക്കായ ഡിസ്‌കോ ഡാന്‍സോടെയാണ് ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഗാനം യൂട്യൂബില്‍ 2.7 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഈണമിട്ട ഗാനം വീണ്ടും വൈറലായതിന്റെ സന്തോഷം പങ്കുവെച്ച് ഔസേപ്പച്ചന്‍ രംഗത്തെത്തിയിരുന്നു. 'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍, ഗിറ്റാര്‍ ജോണ്‍ ആന്റണി, ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി'. ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസെന്റ്, വരികൾ: വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, സ്റ്റിൽസ്: ഷാലു പേയാട്, ആർട്ട്: ജോതിഷ് ശങ്കർ, കോസ്‌റ്റ്യൂം: മെൽവി, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, പരസ്യകല: ഓൾഡ് മങ്ക്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്.