അഡ്വാന്‍സ് ബുക്കിങ്ങിൽ വന്‍ കുതിപ്പുമായി കോബ്ര.

Written By
Posted Aug 31, 2022|479

News
വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലെർ ചിത്രം 
'കോബ്ര' നാളെ റിലീസിനെത്തുകയാണ്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതാണ് 'കോബ്ര'യുടെ സവിശേഷത. ചിത്രം തിയേറ്ററുകളില്‍ ആവേശം നിറക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 

ചിത്രത്തിന്റെ  അഡ്വാന്‍സ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാൽ ചിത്രം വന്‍ കളക്ഷന്‍ നേടാനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ബുക്കിങ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്നു മാത്രം ഇതുവരെ നേടിയത് 5.3 കോടിയാണ് ചിത്രം നേടിയത്.   വൈകിട്ട് 3 മണി വരെ, 307 തിയറ്ററുകളിലെ 2070 ഷോകള്‍ ട്രാക്ക് ചെയ്ത തുകയാണ് ഇതെന്ന് സിനിട്രാക്ക് അറിയിക്കുന്നു. 

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ അരങ്ങേറ്റ ചിത്രമെന്ന സവിശേഷതയും കോബ്രക്കുണ്ട് . മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ. ആര്‍ റഹ്‌മാന്‍ ആണ് 'കോബ്ര'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാ. വിജയുടെ വരികള്‍ക്ക് ഗാനമാലപിച്ചിരിക്കുന്നത് വാഗു മാസനാണ്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.
SHARE THIS PAGE!

Related Stories

See All

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

Latest Update

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

Photo Shoot

See All

Photos