ബാബു ആന്റണിയുടെ പവര്‍ സ്റ്റാറിന്റെ ട്രെയ്ലര്‍ ജൂലൈ 8ന്

Written By
Posted Jun 28, 2022|716

News
മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാബു ആന്റണിയുടെ 'പവര്‍ സ്റ്റാര്‍'. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലാണ് എത്തുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ഇപ്പോള്‍ ഇതാ 'പവര്‍ സ്റ്റാറിന്റെ' ട്രെയ്ലര്‍ ജൂലൈ 8ന് എത്തുമെന്നാണ് ഒമര്‍ ലുലു അറിയിച്ചിരിക്കുന്നത്. ട്രെയ്ലറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. തൊണ്ണൂറുകളിലേതിന് സമാനമായി ആക്ഷന്‍ ഹീറോയായി ബാബു ആന്റണി തിരിച്ചുവരുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ സവിശേഷത. ചിത്രത്തിലെ തന്റെ ലുക്ക് അടുത്തിടെ ബാബു ആന്റണി പുറത്തുവിട്ടിരുന്നു. 

നീട്ടിയ മുടി തോളിലൂടെ മുന്നിലേയ്ക്കിട്ട് താടി വളര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്. 'നിങ്ങളില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടതുപോലെ 2022ല്‍ 90കളുടെ സ്‌റ്റൈല്‍ കൊണ്ടുവന്നിരിക്കുന്നു. പവര്‍ സ്റ്റാറില്‍ നിന്നുള്ള ഒരു സ്റ്റില്‍. നന്ദി'. ചിത്രം പങ്കുവെച്ച് കൊണ്ട് ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

പതിവുപോലെ കാതില്‍ കടുക്കനും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ചാകും പവര്‍ സ്റ്റാറായി ബാബു ആന്റണി എത്തുക. 2020ന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ലഹരി മരുന്ന് മാഫിയയ്ക്കെതിരെയുള്ള നായകന്റെ പോരാട്ട കഥ പറയുന്ന ചിത്രത്തില്‍ നായികയോ ഗാനങ്ങളോ ഇല്ലെന്നതാണ് മറ്റൊരു സവിശേഷത. 

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, എന്നിവരും ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos