സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം അനശ്വര രാജന്‍ നായികയാകുന്ന ചിത്രമാണ് 'മൈക്ക്'. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമെന്ന സവിശേഷതയുമായാണ് മൈക്ക് എത്തുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് ചിത്രത്തിലെ നായകന്‍. ജെ.എ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അനശ്വര രാജന്റെ കരിയറിലെ പ്രധാന സിനിമയാകുമെന്നാണ് വിലയിരുത്തല്‍.
വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്.