അമ്പലപ്പുഴ കുടുംബവേദി വാർഷിക ആഘോഷവും ഭവനദാനവും മെയ് മൂന്ന് ശനിയാഴ്ച വൈകിട്ട് നാലുമണി മുതൽ
Written By
Posted Apr 27, 2025|754
News
അമ്പലപ്പുഴ കുടുംബവേദി വാർഷിക ആഘോഷവും ഭവനദാനവും മെയ് മൂന്ന് ശനിയാഴ്ച വൈകിട്ട് നാലുമണി മുതൽ കച്ചേരി ജംഗ്ഷൻ അമ്പലപ്പുഴയിൽ വച്ച് നടക്കും. അബ്ദുൽ സമദ് സമദാനി എംപി ഉദ്ഘാടനം നിർവഹിക്കും,എച് സലാം എംഎൽഎ, ഡോക്ടർ കെ ജയകുമാർ ഐഎഎസ്, ചലച്ചിത്രതാരം അപർണ ദാസ്, പത്മശ്രീ ഡോ. ഓമനകുട്ടി ടീച്ചർ,ലെഫ്റ്റനൻ്റ് കേണൽ ഋഷി രാജലക്ഷ്മി, എസ് മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സമ്മതിക്കും. പി വി രാമചന്ദ്രൻ വ്യവസായി ബാബു പണിക്കർ കളമെഴുത്ത് കലാകാരൻ പി ഗോപകുമാർ, ആരോഗ്യ വിദഗ്ധൻ ഡോക്ടർ ബി.ടി നായിക് എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കും എന്ന് അമ്പലപ്പുഴ കുടുംബ വേദി ചെയർമാൻ ആർ ഹരികുമാർ പറഞ്ഞു.