അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

Written By
Posted Apr 15, 2026|222

News
ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ഫോറത്തിന്റെ (അക്കാഫ് ഇവന്റസ് ) വെൽനസ് ക്ലബ്ബ് പ്രത്യേക ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു. ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് '23-മിനിറ്റ് ഓറ റിന്യൂ/റീസെറ്റ്' (23-Minute Aura Renew/Reset) എന്ന പേരിൽ പരിപാടി നടന്നത്.
പ്രശസ്ത ഓറ എനർജി സ്പെഷ്യലിസ്റ്റും വെൽനസ് കൺസൾട്ടന്റും അന്താരാഷ്ട്ര യോഗാ പരിശീലകനുമായ *ഗ്രാൻഡ് മാസ്റ്റർ ഡോ. ബി.പി. പ്രണവ്* സെഷന് നേതൃത്വം നൽകി. ആധുനിക ലോകത്തെ മാനസികവും വൈകാരികവുമായ വെല്ലുവിളികളെ അതിജീവിക്കാനും, മനസ്സിനും ശരീരത്തിനും നവോന്മേഷം നൽകാനും ലക്ഷ്യമിട്ടാണ് സെഷൻ രൂപകൽപ്പന ചെയ്തത്.
ലോകം നേരിടുന്ന വിവിധ പ്രതിസന്ധികൾ വ്യക്തികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കാനും ആന്തരിക സമാധാനം വീണ്ടെടുക്കാനും ഡോ. പ്രണവ് പ്രായോഗിക നിർദ്ദേശങ്ങൾ നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ, ലളിതമായ ശ്വസന രീതികളിലൂടെയും ചിന്താക്രമീകരണത്തിലൂടെയും എനർജി ലെവൽ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാഫ്  ഇവന്റസ് ചെയർമാനും വെൽനെസ് ക്ലബ്‌ രക്ഷാധികാരിയുമായ ഷാഹുൽ ഹമീദ് ആശംസയും ആക്കാഫ് ഇവന്റസ് പ്രസിഡന്റ്‌ ചാൾസ് പോൾ  പരിപാടിക് അദ്യക്ഷത  വഹിക്കുകയും ചെയ്തു. വെൽനെസ്സ് ക്ലബ്‌ അങ്കമായ സുചിത്ര പ്രതാപ് പരിപാടിക് നേതൃത്വം നൽകുകയും വെൽനെസ്സ് ക്ലബ്‌ ഓഫീസർ ഇൻ ചാർജും അക്കാഫ് ലേഡീസ് വിംഗ് സെക്രട്ടറിയുമായ രശ്മി ഐസക് നന്ദിയും പറഞ്ഞു. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി AKCAF വെൽനസ് ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സെഷൻ സംഘടിപ്പിച്ചതെന്ന് വെൽനെസ്സ് ക്ലബ്‌ സെക്രട്ടറി  ലീന ഷബീർ അറിയിച്ചു. വെൽനെസ്സ് ക്ലബ്‌ എക്സ്കോം അബ്ദുൽ സത്താർ ,  മഞ്ജു രാജീവ്‌, ഓഫീസർ ഇൻ ചാർജും ലേഡീസ് വിംഗ് ജോയിൻ സെക്രട്ടറിയുമായ മുന ഉല്ലാസ് എന്നിവർ പരിപാടിയിൽ അനുബന്ധിച്ചു
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos