വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും ചെയ്യുന്ന "ആദിയും അമ്മുവും" പൂർത്തിയായി.
സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
കുട്ടികളുടെ സുരക്ഷിതത്വമാണ് ഇതിവൃത്തം.
പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു.