അരുൺലാൽ കഥ എഴുതി സംവിധാനം ചെയ്യുന്ന എ വയലന്റ് ടേൽ എന്ന ചിത്രം ജൂലൈ ഒന്നിന് സൈന പ്ലേ ഒ.ടീ.ടീ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഏകദേശം ഒരു ലക്ഷം രൂപ മാത്രം ചിലവഴിച്ച് തയാറാക്കിയിട്ടുള്ള മുഴുനീള ചിത്രമാണ് എ വയലന്റ് ടേൽ. 95 മിനിറ്റ് ദൈർഘ്യമുള്ള സിനിമ ക്രൈം ത്രില്ലർ ഗണത്തിൽപെടുന്നു.
സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് പാലക്കാട് ആണ്.
ക്വിന്റിൻ ടറന്റിനോയുടെ "പൾപ്പ് ഫിക്ഷൻ", "റിസർവോയർ ഡോഗ്‌സ്" , കോയൻ ബ്രദേഴ്‌സ്ന്റെ " നോ കണ്ട്രി ഫോർ ഓൾഡ് മെൻ" എന്നീ നിയോ നോയർ സിനിമകൾ ഈ സിനിമയുടെ ആഖ്യാന രീതിക്ക് പ്രചോദനമായിട്ടുണ്ട്.
10 സുപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതവും നടകീയവുമായ കുറെ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ പ്രവചനാതീതമായാണ് പര്യവസാനിക്കുന്നത്.
EMPTY COMPANY PRODUCTIONS
Palakkad - 678004, Kerala, India.
Mail ID:
emptycompanyofficial@gmail.com
Mob:
+91 7012783495
Producer
Mr. Abhilash Dayanandan
Mob: +91 9496131867
Director
Mr. Arunlal M
Mob: +91 8891352714