777 ചാര്‍ലിയുടെ കര്‍ണാടകയിലെ പ്രദര്‍ശനം ഇനി ടാക്‌സ് ഫ്രീ

Written By
Posted Jun 20, 2022|746

News
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ളി' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചാര്‍ളി വെറുമൊരു സിനിമ മാത്രമല്ല വികാരമാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഐ.എം.ഡി.ബി.യുടെ ഈ മാസത്തെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമായി 777 ചാര്‍ളി മാറിയിരുന്നു.

അടുത്തിടെ സിനിമ കണ്ട ശേഷം പൊട്ടിക്കരയുന്ന കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. തന്റെ വളര്‍ത്തു നായയെ ഓര്‍ത്താണ് അദ്ദേഹം കരഞ്ഞത്. നായ്ക്കളെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും സമന്വയമുണ്ടെന്നായിരുന്നു 777 ചാര്‍ലി കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. എല്ലാവരും ഈ സിനിമ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ഇപ്പോള്‍ ഇതാ 777 ചാര്‍ലിയുടെ കര്‍ണാടകയിലെ പ്രദര്‍ശനം നികുതി രഹിതമാക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കര്‍ണാടക ധനകാര്യ വകുപ്പ് ഇത് സംബന്ധിച്ച് ജിഎസ്ടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയ്ക്കും സംസ്ഥാന സര്‍ക്കാരിനും സിനിയമയുടെ സംവിധായകന്‍ കെ.കിരണ്‍രാജ് നന്ദി പറഞ്ഞു. 

777 ചാര്‍ലി ഒരു സാഹസിക കോമഡി ഡ്രാമയാണ്. ചിത്രത്തില്‍ രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത്, ബോബി സിംഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരംവ സ്റ്റുഡിയോസിന് കീഴില്‍ രക്ഷിത് ഷെട്ടിയും ജിഎസ് ഗുപ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാ മൃഗങ്ങള്‍ക്കും, പ്രത്യേകിച്ച് നായ പ്രേമികള്‍ക്കും വേണ്ടിയുള്ള സിനിമയാണിത്. മനുഷ്യനും വളര്‍ത്തു നായയും തമ്മിലുള്ള ആത്മബന്ധം വളരെ മനോഹരമായി 777 ചാര്‍ലിയില്‍ ചിത്രീകരിക്കുന്നു. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |23.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos