കാര്‍ത്തിയെ നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വിരുമന്‍' ബോക്‌സ് ഓഫീസ് കീഴടക്കുകയാണ്. 'കൊമ്പന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രമാണ് 'വിരുമന്‍'. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ആദ്യ ദിനം മാത്രം 8.1 കോടി രൂപയുമായാണ് കാര്‍ത്തി ചിത്രം വരവറിയിച്ചത്. ഇത് കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. രണ്ടാം ദിനം 8.45 കോടി രൂപ വാരിയ വിരുമന്‍ മൂന്നാം ദിനം 9.1 കോടി രൂപ നേടി വന്‍ വിജയമാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ്. ഇതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രം 25.75 കോടി നേടിക്കഴിഞ്ഞു.
2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക. രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊന്‍വര്‍ണന്‍ എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന 'വിരുമന്‍' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈയ്നര്‍ ചിത്രമാണ്.
.എസ്.കെ. ശെല്‍വകുമാര്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. യുവന്‍ ഷങ്കര്‍ രാജ സംഗീതം പകരുന്നു. അനല്‍ അരശാണ് സാഹസികമായ സംഘടന രംഗങ്ങള്‍ ഒരുക്കിട്ടുള്ളത്. സഹ നിര്‍മ്മാതാവ്- രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍. പി ആര്‍ ഒ-എ എസ് ദിനേശ്.