ആര്‍ എസ് എസിനെക്കുറിച്ച് സിനിമ, തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ്.

Written By
Posted Aug 19, 2022|480

News
ആര്‍ എസ് എസിനെക്കുറിച്ച് സിനിമയെടുക്കുവാൻ ഒരുങ്ങി തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ്. ആര്‍.എസ്.എസിനെക്കുറിച്ചുള്ള ഒരു വെബ്‌ സീരീസും ചെയ്യാന്‍ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദിന്റേതായിരുന്നു ബാഹുബലി, ആര്‍ആര്‍ആര്‍, ബജ്‌രംഗി ഭായ്ജാന്‍ തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥ. ഓഗസ്റ്റ് 16 ന് ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വിജയേന്ദ്ര പ്രസാദ് തന്റെ സിനിമാ പദ്ധതികളെക്കുറിച്ച് മനസ്സുതുറന്നത്.

'എനിക്ക് നിങ്ങള്‍ക്ക് മുന്നില്‍ ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ എനിക്ക് ആര്‍എസ്എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ചിലര്‍ എന്നോട് ആര്‍എസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും നല്‍കി. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആര്‍എസ്എസ് എന്താണെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് മനസിലാക്കാതിരുന്നതില്‍ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി'- വിജയേന്ദ്രപ്രസാദ് പറഞ്ഞു.

ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാകിസ്താനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കി. മോഹന്‍ഭാഗവതിന് ഇഷ്ടമായി. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടനെ ആരംഭിക്കും. വെബ് സീരീസും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ആര്‍ എസ്എ സ് ഒരു തെറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ പറയുന്നില്ല. ആര്‍ എസ് എസിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ഈ ചിത്രം- വിജയേന്ദ്രപ്രസാദ് പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos