സിനിമ മോഹികൾക്ക് ഒരു സുവർണ്ണാവസരം. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് കാസ്റ്റിങ് കാൾ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായി അഭിനയിക്കുന്നവർക്ക് മുന്‍ഗണനെയെന്നും താല്‍പ്പര്യമുള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും അയക്കാനും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സുരാജ് വെഞ്ഞാറുംമൂടും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
സുധീഷ് ഗോപിനാഥ്, അജിത്ത് വിനായകൻ, വിവേക് ഹര്‍ഷൻ, ഷഹനാദ് ജലാല്‍, ശ്രീജിത്ത് ശ്രനീവാസന്‍, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകും. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അർജുൻ അശോകൻ തുടങ്ങിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.