പ്രവാസത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും എട്ടോളം പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീമതി ഉഷാചന്ദ്രന്റെ, എട്ടാമത്തെ പുസ്തകമായ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ ഉടൻ പ്രകാശിതമാവുകയാണ്.
ഏറെ വായിക്കപ്പെട്ട മൂന്നു നോവലുകളും, രണ്ടു യാത്രാവിവരണങ്ങളും, ഒരു ചെറുകഥാ സമാഹാരവും ഒരു കവിതാ സമാഹാരവുമാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മലയാറ്റൂർഅവാർഡ് ധാർമ്മികതഅവാർഡ്, ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ ഏഴോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അപസർപ്പകം എന്ന വേറിട്ടൊരു മേഖലയിലേയ്ക്കുള്ള ഗ്രന്ഥക്ർത്രിയുടെ ആദ്യത്തെ ചുവടുവയ്പ്പാണിത്.