UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.

Written By
Posted Mar 28, 2026|228

News
ദുബായ്: പ്രവാസികൾക്കിടയിൽ വായന വളർത്തുന്നതിനും പുതു എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി അക്കാഫ് ഇവന്റ്‌സ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനശാല പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അവസാനം ദുബായ് അൽ നഹ്ദയിലെ സഹീൽ–2 ബിൽഡിങ്ങിലെ  അക്കാഫ് ഓഫീസിൽ (നമ്പർ: 302) വായനശാലയുടെ ഉദ്ഘാടനം നടക്കും.

നാട്ടിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ മാതൃകയിൽ സജ്ജീകരിക്കുന്ന ഈ വായനശാലയിൽ, തുടക്കത്തിൽ ആയിരത്തിലധികം പുസ്തകങ്ങൾ ലഭ്യമാകും. അംഗത്വമെടുക്കുന്ന വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവുമുണ്ടാകും.

മാധ്യമപ്രവർത്തകനും പ്രശസ്ത എഴുത്തുകാരനുമായ സാദിഖ് കാവിൽ വായനശാലയിലേക്കുള്ള ആദ്യ പുസ്തകം കൈമാറി. അദ്ദേഹത്തോടൊപ്പം എഴുത്തുകാരൻ ജോയ് ഡാനിയൽ, മാധ്യമപ്രവർത്തകരായ പ്രമദ് വി കുട്ടി, നിസാർ എന്നിവരും പങ്കെടുത്തു. കൂടാതെ യു.എ.ഇയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി.

പ്രധാന പ്രത്യേകതകൾ:
 * വൈവിധ്യമാർന്ന ശേഖരം: ലോകസാഹിത്യം, മലയാള കൃതികൾ, പ്രവാസി എഴുത്തുകാരുടെ സവിശേഷ പുസ്തകശേഖരം, റഫറൻസ് ഗ്രന്ഥങ്ങൾ, ഓർമ്മ പുസ്തകങ്ങൾ, ബാലസാഹിത്യം, യാത്രാ വിവരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളം പുസ്തകങ്ങൾക്കും ഇംഗ്ലീഷ് പുസ്തകങ്ങൾക്കും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും.
 * സാഹിത്യ സംവാദങ്ങൾ: അക്കാഫ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും എഴുത്തുകാരുമായുള്ള സംവാദം, പുസ്തക പരിചയം, സാഹിത്യ ചർച്ചകൾ, പ്രമുഖ വ്യക്തികളുമായുള്ള മുഖാമുഖം എന്നിവ സംഘടിപ്പിക്കും.അവ അക്കാഫ് you tube ചാനലിലൂടെ  പ്രോഡ്കാസ്റ്റ് ചെയ്യും.

 * വരാനിരിക്കുന്ന പദ്ധതികൾ: വായനശാലയോടനുബന്ധിച്ച് ആൾ കേരള അടിസ്ഥാനത്തിൽ 35 വയസ്സുവരെയുള്ള യുവതയ്ക്കായി  ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.അതിൽ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത് കഥകൾ പുസ്തകമാക്കും.അതോടൊപ്പം യു.എ.ഇ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിലുള്ള കഥാരചനാ മത്സരവും ഉണ്ടാകും. പ്രമുഖരുടേത് അടക്കം അക്കാഫ് അംഗങ്ങളുടെ കലാലയ സ്മരണകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കും.

ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജോർജ് ഓണക്കൂർ, എഴുത്തുകാരി ഗീത മോഹൻ എന്നിവരാണ് ലിറ്റററി ക്ലബ്ബിന്റെ രക്ഷാധികാരികൾ.

അജിത് കണ്ടല്ലൂർ (ജനറൽ കൺവീനർ, MSM College Kayamkulam), ദീപിക സുജിത്ത് (കോർഡിനേറ്റർ, St Aloysious College Trissur), മഞ്ജു ശ്രീകുമാർ (St.Joseph's College, Irinjalakkuda),  ഷാജൻ മാത്യു (Devaswom Board College Alumni, Sasthamcotta), സജ്‌ന അബ്ദുല്ല (Vimala College,Thrissur) (ജോയിന്റ് കൺവീനർമാർ), രഞ്ജിത്ത് കോടോത്ത്, അനൂപ് അനിൽ ദേവൻ (അഡ്വൈസർമാർ) എന്നിവരടങ്ങുന്ന സമിതിയാണ് ലിറ്റററി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനശാലയുടെ സുഗമമായ നടത്തിപ്പിനായി അനൂപ് കുമ്പനാട് (കൺവീനർ), ശ്രീകുമാർ (ചീഫ് ലൈബ്രേറിയൻ), വി.സി. മനോജ് (കോർഡിനേറ്റർ), ഉമ്മർ ഫാറൂഖ്, അക്ബർ അലീക്കര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് അക്കാഫ് ഭാരവാഹികളായ ശാഹുൽ ഹമീദ്, ചാൾസ് പോൾ, വി. എസ്. ബിജുകുമാർ, ജൂഡിൻ ഫെർണാണ്ടസ്, മനോജ് കെ.വി. എന്നിവർ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026


Latest Update

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos