ടൊവിനോ തോമസ് നായകനായെത്തിയ 'തല്ലുമാല'യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സമീപകാല മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചതും 'തല്ലുമാല'യ്ക്ക് തന്നെയായിരുന്നു. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തിയേറ്റർ റിലീസുകൾക്ക് ശേഷം ചിത്രം ഓടിടിയിൽ എത്തുകയാണ്. സെപ്തംബർ 11 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും.
ഖാലിദ് റഹ്‌മാനാണ് 'തല്ലുമാല' സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയാണിത്. സംഗീതം - വിഷ്ണു വിജയ് കൊറിയോഗ്രാഫര്‍ - ഷോബി പോള്‍രാജ്, സംഘട്ടനം - സുപ്രീം സുന്ദര്‍, കലാ സംവിധാനം - ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ. ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് - ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റര്‍ - ഓള്‍ഡ്‌മോങ്ക്സ്, മീഡിയ പ്ലാനിങ്.