ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67'യ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 'വിക്രം' എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'മാസ്റ്റര്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ വിളയാനാകുന്നത് സഞ്‍ജയ് ദത്താണ്.
ചിത്രത്തില്‍ അഭിനയിക്കാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് 10 കോടി രൂപയാണ് എന്നാണ് ടോളിവുഡ‍് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'ദളപതി 67'ല്‍ അര്‍ജുൻ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു.
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'വിക്രം'. കേരളത്തിലും വിക്രമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ റിലീസ് ചെയ്യുന്ന എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി വിക്രം മാറുകയും ചെയ്തു. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിജയ് സേതുപതിയാണ് വിക്രമിലെ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. ലോകേഷിന്റെ രണ്ടാമത്തെ ചിത്രം 'കൈതി'യുടെ ഭാഗമാണ് വിക്രം. സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലോകേഷ് കനകരാജ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തന്റെ ആരാധനാതാരത്തെ നായകനാക്കി ലോകേഷ് ഒരുക്കിയിരിക്കുന്ന ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയിനറാണ് വിക്രം എന്ന് പറയാം.