കരിക്ക് സീരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. സംഗീത് പി രാജന്‍ ആണ് വരന്‍. ബേസില്‍ ജോസഫ് നായകനായെത്തയി പാല്‍തു ജാന്‍വര്‍ എന്ന സിനിമയുടെ സംവിധായകനാണ് സംഗീത്.പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബേസില്‍ ജോസഫ് ഉള്‍പ്പെടെ സിനിമ രംഗത്തുള്ള നിരവധിപേര്‍ ഇരുവര്‍ക്കും ആശംസ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കരിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്‌സ് തുടങ്ങിയ സിരീസുകളിലൂടെയാണ് ശ്രുതി പ്രേക്ഷകശ്രദ്ധ നേടുന്നത്. ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം സംഗീതിന്റെ ആദ്യ ചിത്രം പാല്‍തു ജാന്‍വര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് പാല്‍തു ജാന്‍വറിലെ മറ്റു അഭിനേതാക്കാള്‍.