ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രം ജവാനില്‍ വില്ലന്‍ വിജയ് സേതുപതി

Written By
Posted Jul 06, 2022|734

News
സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി അദ്ദേഹം അടുത്ത ആഴ്ച തന്നെ മുംബൈയില്‍ എത്തുമെന്നും ഈ സിനിമ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.

റാണ ദഗുബതിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാല്‍ തിരക്കുകള്‍ മൂലം റാണയ്ക്ക് ചെയ്യാന്‍ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു. അടുത്തവര്‍ഷം ജൂണ്‍ 2നാണ് ജവാന്‍ റിലീസ് ചെയ്യുക. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ഷാഹിദ് കപൂര്‍, റാഷി ഖന്ന എന്നിവരോടൊപ്പം ഫര്‍സി എന്ന ഹിന്ദി വെബ് സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ സ്ട്രീമിങിനൊരുങ്ങുന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഫാമിലി മാന്റെ സൃഷ്ടാക്കളായ രാജും ഡികെയും ചേര്‍ന്നാണ്.

നിലവില്‍ മാമനിതന്‍ എന്ന സിനിമയാണ് നടന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos