പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പ'. പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'കടുവ' എന്ന ചിത്രം വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയില്‍ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബാച്ചിലര്‍ പാര്‍ട്ടി, അമര്‍ അക്ബര്‍ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.
ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. എഡിറ്റിങ് മഹേഷ് നാരായണന്‍ നിര്‍വഹിക്കുന്നു. സിനിമാട്ടോഗ്രാഫി - സനു ജോണ്‍ വര്‍ഗീസ്.