ആറ് മുതൽ അറുപത് വയസ് വരെയുള്ളവരുടെ ചോദ്യങ്ങൾക്ക് ഹൃദയം കൊണ്ട് മറുപടി: ജെൻ സിയെ കൈയിലെടുത്ത് പ്രജക്ത കോലി. സൗഹൃദം തകരുന്നത് ഹൃദയഭേദകമെന്ന് പ്രജക്ത

Written By
Posted Nov 11, 2025|297

News
ഷാർജ: യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രമുഖ യൂട്യൂബറും നടിയും കോൺടെന്റ് ക്രിയേറ്ററുമായ  പ്രജക്ത കോലി.ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല.കഥകളിൽ കാണുന്ന വിധമുള്ള പ്രണയ നായകരെ പ്രേമിക്കാൻ പോയാൽ നമ്മൾ ജയിലിലാവുമെന്നും പ്രജക്ത പറഞ്ഞു. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ 
തന്റെ ആദ്യ നോവലായ 'റ്റൂ ഗുഡ് ടു ബി ട്രു' എന്ന പുസ്തകത്തെ ആധാരമാക്കി  നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കഥകളിലെ കാമുകന്മാരെ യഥാർത്ഥ ജീവിതത്തിലെ കാമുകന്മാരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും അവർ വ്യക്തമാക്കി.

'ഇരുണ്ട പ്രണയകഥകളോട് പൊതുവെ താത്പര്യമില്ലെന്ന് പ്രജക്ത വിശദീകരിച്ചു. വായിച്ച അത്തരം ഒരു നോവൽ ഏറെക്കാലം മനസിനെ അലട്ടിയിരുന്നു.അത്തരം പ്രമേയങ്ങളെ മഹത്വവൽക്കരിക്കുന്ന വായനക്കാരുണ്ട്.ഇത്തരം അഭിരുചികൾ വ്യക്തിനിഷ്ഠമാണ്.

ഒരു ത്രില്ലർ നോവലിലേതു പോലെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ സാധ്യത കുറവാണെങ്കിലും 
പ്രണയത്തെക്കുറിച്ച് എഴുതുന്നതാണ് ഇഷ്ടമെന്നും അതാണ് കൂടുതൽ എളുപ്പമെന്നും പ്രജക്ത പറഞ്ഞു. എന്നാൽ ലക്ഷണമൊത്ത പ്രണയ നോവലുകൾ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരുടെ എണ്ണം വളരെ കുറവാണെന്നും അവർ പറഞ്ഞു. രാധിക അഗർവാളിനെ പോലെയുള്ള അപൂർവം എഴുത്തുകാർ വ്യത്യസ്തമായ പ്രണയത്തെ ആവിഷ്കരിക്കുന്നവരാണെന്നും പ്രജക്ത ചൂണ്ടിക്കാട്ടി.


തന്റെ ആദ്യ നോവൽ പ്രണയത്തെക്കുറിച്ചാണെങ്കിലും സൗഹൃദത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന ഒരു കഥ കൂടി അതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒരു പ്രണയബന്ധം തകരുന്നതിനേക്കാൾ ഹൃദയവേദന അനുഭവിക്കുന്നത് സൗഹൃദം ഇല്ലാതാവുമ്പോഴാണെന്ന് പ്രജക്ത പറയുന്നു.
ആറ് വയസ് മുതൽ അറുപത് വയസ് വരെയുള്ള ആസ്വാദകരുടെ ചോദ്യങ്ങൾക്ക് സരസവും വ്യക്തവുമായ മറുപടികളാണ് പ്രജക്ത നൽകിയത്. ആരാധകർക്ക് പുസ്തകം ഒപ്പുവെച്ച് നൽകിയും ഫോട്ടോ എടുത്തും പ്രചോദാത്മകമായ വാക്കുകൾ പങ്കുവെച്ചും ജെൻ സിയെ കൈയിലെടുത്താണ് ഷാർജ എക്സ്പോ സെന്ററിലെ ഇന്റലക്ച്വൽ ഹാളിൽ നിന്ന് പ്രജക്ത കോലി മടങ്ങിയത്. ഗൾഫ് ന്യൂസ് എന്റർറ്റൈൻമെന്റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്‌ണൻ മോഡറേറ്ററായിരുന്നു.
SHARE THIS PAGE!

Related Stories

See All

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026


Latest Update

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

Photo Shoot

See All

Photos