ന്നാ താൻ കേസ് കൊട് തിരുവോണത്തിന് ഹോട്ട്സ്റ്റാറിൽ.

Written By
Posted Sep 06, 2022|440

News
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമായാണ് 'ന്നാ താന്‍ കേസ് കൊട്' എത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി 'ന്നാ താന്‍ കേസ് കൊട്' മാറിക്കഴിഞ്ഞു. ചിത്രം തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 

ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വിവാദമായിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന ക്യാപ്ഷ്യനോടു കൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും സൈബര്‍ ആക്രമണമുണ്ടായി. 'പ്രൊമോഷന് വേണ്ടി രാഷ്ട്രീയം ഉപയോഗിക്കണോ? ഒരു നല്ല കലാ കാരന് ഇത് ചേരില്ല' എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇത്തരം പോസ്റ്ററുകള്‍ ശരിയല്ലെന്നും ചിത്രം ബഹിഷ്‌കരിക്കണം എന്നും ക്യാമ്പയിന്‍ നടന്നിരുന്നു. ഏതായാലും ചിത്രത്തിനെതിരെ നടന്ന ബഹിഷ്‌കരണ ക്യാമ്പയിന്‍ ബോക്സ് ഓഫീസില്‍ പോസിറ്റീവായി മാറിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos