ആക്ഷൻ ത്രില്ലറുമായി നാഗാര്‍ജുന, ദ ഗോസ്റ്റി ന് യു/എ സര്‍ട്ടിഫിക്കറ്റ്

Written By
Posted Sep 23, 2022|476

News
തെന്നിന്ത്യയുടെ പ്രിയ നായകൻ നാഗാര്‍ജുനയുടെ പുതിയ സിനിമ വരികയാണ്. 'ദ ഗോസ്റ്റ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.  'ദ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞ് റിലീസിന് തയ്യാറായിരിക്കുകയാണ്.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'ദ ഗോസ്റ്റ്' എത്തുക. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് . 'വിക്രം ഗാന്ധി'യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും ചിത്രത്തില്‍ ഉണ്ടാകും. അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

അഖില്‍ അക്കിനേനിയുടേതായി  'ഏജന്റെ'ന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.  ഛായാഗ്രഹണം രാകുൽ ഹെരിയൻ.  മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ത്രില്ലർ 'ബോൺ' സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്നതാണ്. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos