മലയാളികളുടെ പ്രിയതാരം മോഹൻലാലിന് ഓണ സമ്മാനവുമായി എംജി കോളേജ്. തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷ പരിപാടിയിലാണ് മോഹൻലാലിന്റെ മുഖമുള്ള അത്തപ്പൂക്കളം ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് ലാലേട്ടന്റെ മുഖമുള്ള അത്തപ്പൂക്കളത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി ആരാധകർ വീഡിയോ ഷെയർ ചെയ്തിട്ടും ഉണ്ട്. എംജി കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് മോഹൻലാൽ.
അതേസമയം, റാം,മോണ്‍സ്റ്റര്‍, എലോണ്‍, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രധാന ചിത്രങ്ങൾ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ഷൂട്ടിങ്ങും അടുത്തിടെ അവസാനിച്ചിരുന്നു.