'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ മോഷണം ആരോപിച്ച്‌ മാധ്യമപ്രവര്‍ത്തകൻ

Written By
Posted May 13, 2024|628

News

ദുബൈ: 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട് നിഷാദ് കോയ രംഗത്തുവന്നതിനുപിന്നാലെ ഇതേ ആരോപണവുമായി പ്രവാസി മാധ്യമപ്രവർത്തകനും രംഗത്തെത്തി.

ദുബൈയിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് സിനിമ നിർമാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.

ചിത്രത്തിന്‍റെ പ്രമേയമുള്‍പ്പെടെ കുറെ ഭാഗങ്ങള്‍ താനെഴുതിയ 'ആല്‍കെമിസ്റ്റ്' എന്ന തിരക്കഥയില്‍നിന്ന് എടുത്തതാണെന്ന് ഇദ്ദേഹം ആരോപിച്ചു. മരിച്ചുപോയ സുഹൃത്തും തിരക്കഥാകൃത്തുമായ നിസാം റാവുത്തറിന് 2021 ഫെബ്രുവരിയില്‍ കഥയുടെ വണ്‍ലൈൻ കൈമാറിയിരുന്നു. 2021 മാർച്ച്‌ 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിന്‍റെ വാട്സ്‌ആപ് തെളിവുകള്‍ കൈവശമുണ്ടെന്ന് സാദിഖ് കാവില്‍ പറഞ്ഞു. 2022ല്‍ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവെച്ചപ്പോള്‍, ഇതേപോലുള്ളൊരു കഥ മറ്റൊരാള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞു.

പിന്നീട് സനീഷ് നമ്ബ്യാർ ചിത്രം സംവിധാനം ചെയ്യാൻ തയാറായി. ഇതിനിടെ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രം റിലീസിനായി തയാറായി എന്നറിഞ്ഞപ്പോള്‍ ഒരേ ആശയത്തില്‍ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍, സുഹൃത്തുക്കളാണ് സിനിമയും തന്‍റെ തിരക്കഥയും തമ്മിലുള്ള സാമ്യം അറിയിച്ചത്. പിന്നീട് സിനിമ കണ്ടപ്പോള്‍ തനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ച്‌ മൗനം പാലിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ഷാരിസ് മുഹമ്മദിന്‍റെ അഭിമുഖത്തില്‍ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോള്‍ അതില്‍ ആല്‍കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായത്. ഞങ്ങളടക്കം ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന തലമുറയെ തീർത്തും നിരാശരാക്കുന്ന പ്രവണതയാണിത്. അത് ജനങ്ങളെ അറിയിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും സാദിഖ് കാവില്‍ വാർത്താ്സരമ്മേളനത്തില്‍ പറഞ്ഞു. കാമറ മാൻ ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos