ഫാന്റസിയും ടൈം ട്രാവലും പ്രമേയമാക്കിയൊരുങ്ങുന്ന മഹാവീര്യര്‍ ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവെച്ച് നിവിന്‍ പോളി

Written By
Posted Jul 20, 2022|463

News
സാഹിത്യകാരന്‍ എം.മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാവീര്യര്‍'. നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹാവീര്യര്‍, ഫാന്റസിയും ടൈം ട്രാവലും പ്രമേയമാക്കിയൊരുങ്ങുന്ന ചിത്രമാണ്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. 

ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. വേറിട്ട ഗെറ്റപ്പിലാണ് ആസിഫ് അലിയും നിവിന്‍ പോളിയും മഹാവീര്യറില്‍ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ 21നാണ് മഹാവീര്യര്‍ തിയേറ്ററുകളില്‍ എത്തുക.

പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് 'മഹാവീര്യര്‍'. എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിയ്ക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ലാല്‍, ലാലു അലക്സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജര്‍ രവി, തുടങ്ങിയവരോടൊപ്പം മല്ലിക സുകുമാരന്‍ കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഇഷാന്‍ ചാബ്രയുടേതാണ് സംഗീതം. എഡിറ്റര്‍-മനോജ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്സിംഗ്-വിഷ്ണു ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ അനീഷ് നാടോടി, മേക്കപ്പ് ലിബിന്‍,കോസ്റ്റും ചന്ദ്രകാന്ത് സോനാവെന്‍, മെല്‍വി. ജെ.പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ശ്യാം ലാല്‍.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos