|
|
Written By
|

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമായി സിംഗപ്പൂരിലേക്ക് പോയ മുഖ്യമന്ത്രിയും കുടുംബവും ദുബായിൽ തിരിച്ചെത്തി. ദുബായിൽ നിന്നുമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങും എന്നാണ് ഇന്ന് മന്ത്രിസഭാ യോഗത്തിൽ അറിയിച്ചതെന്നറിയുന്നു. മുൻനിശ്ചയിച്ച യാത്രാപദ്ധതിയിൽ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രി ദുബായിൽ തിരിച്ചെത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് നിന്നും ദുബായിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്നും ഇന്തോനേഷ്യയിലേക്ക് പോയിരുന്നു. തുടർന്ന് സിംഗപ്പൂരിൽ തിരിച്ചെത്തിയ ശേഷം അവിടെ നിന്നും ദുബായ് വഴി കേരളത്തിലേക്ക് മടങ്ങി വരും എന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ നേരത്തെ അറിയിച്ചതിലും രണ്ട് ദിവസം നേരത്തെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. നേരത്തെ മെയ് 22-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും സ്വകാര്യസന്ദർശനമാണെന്നും യാത്രയിൽ ഔദ്യോഗിക പരിപാടികളൊന്നും ചാർട്ട് ചെയ്തിട്ടില്ലെന്നും
സിംഗപൂർ യാത്രവെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നേരത്തെ 22ന് മടങ്ങാൻ ആയിരുന്നു തീരുമാനം.
മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ രംഗത്ത് വിന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാൽ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല.
ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് പോകാതെയാണ് സിപിഎമ്മിൻറെ ഏക മുഖ്യമന്ത്രി വിദേശത്ത് പോയത്. ബിജെപിയേ പേടിച്ചാണോ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും സതീശൻ പരിഹസിച്ചു.
Send
Links
Home
About us
Privacy Policy
Contact
Visits: