2003 ൽ പുറത്തിറങ്ങിയ ബൂം എന്ന സിനിമ പ്രേക്ഷകർ അത്രപ്പെട്ടെന്ന് മറക്കാൻ ഇടയില്ല. അമിതാഭ് ബച്ചൻ, ജാക്കി ഷ്രോഫ്, ഗുൽഷൻ ഗ്രോവർ, സീനത്ത് അമൻ തുടങ്ങിയ മുതിർന്ന താരങ്ങൾ അണിനിരന്ന ചിത്രം ഇന്നത്തെ സൂപ്പർ സ്റ്റാർ കത്രീന കൈഫിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. ചിത്രം ഇറങ്ങിയിട്ട് 19 വർഷമായി. ചിത്രം ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞെങ്കിലും ചിത്രത്തിലെ ചില രംഗങ്ങൾ പ്രേക്ഷകരെ ആകെ കോരിത്തരിപ്പിച്ചു.
ചിത്രത്തിൽ, കത്രീന കൈഫിന്റെയും ബോളിവുഡിലെ പ്രശസ്ത ബാഡ് ബോയ് ഗുൽഷൻ ഗ്രോവറിന്റെയും ചുംബന രംഗം ഉണ്ടായിരുന്നു. ഈ ദൃശ്യത്തിന്റെ വീഡിയോ ഏറെ വൈറലായി. ഒരിക്കൽ ഗുൽഷൻ ഗ്രോവർ ഈ സീനിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഈ രംഗം ചിത്രീകരിക്കുമ്പോൾ ഇരുവരും വളരെ പരിഭ്രാന്തരായിരുന്നുവെന്നും രണ്ട് മണിക്കൂറോളം റിഹേഴ്‌സലിനായി ചിലവഴിച്ചെന്നും ഗുൽഷൻ പറഞ്ഞിരുന്നു.
ചിത്രത്തിലെ വൈറലായ ചുംബന രംഗത്തെക്കുറിച്ച് സംസാരിക്കവെ ഗുൽഷൻ പറഞ്ഞിരുന്നു- ''സിനിമയിൽ അങ്ങനെയൊരു സീൻ ഉണ്ടെങ്കിൽ പിന്നെ എന്ത് ചെയ്യും. അത് നിർബന്ധമായും ചെയ്യണം. ആ രംഗം റിഹേഴ്‌സൽ ചെയ്യാൻ ഞങ്ങൾക്ക് ഒരുപാട് സമയമെടുത്തു എന്നത് ശരിയാണ്. എന്നാൽ പരിശീലനത്തിന്റെ സന്ദർഭം കുറച്ച് വ്യത്യസ്തമാണ്. ഇന്റിമേറ്റ് രംഗം സ്‌ക്രീനിൽ കാണിക്കുന്നതിനായി ഞങ്ങൾ റിഹേഴ്‌സൽ ചെയ്തു. യഥാർത്ഥത്തിൽ ഡയലോഗുകൾ റിഹേഴ്സൽ ചെയ്യുകയായിരുന്നു.''- ഗുൽഷൻ പറഞ്ഞു.