ആഗ്രഹമാണ് ലക്ഷ്യത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരി.

Written By സന്തോഷ് ഇലന്തൂർ
Posted Mar 20, 2024|587

News


ആർ ഹരികുമാർ എഴുതിയ ഓർമ്മ പുസ്തകമാണ് ഹരികഥ ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ പൊയ് അല്ല നിജം ആണ്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ആർ ഹരികുമാർ വായനക്കാരെ ചേർത്ത് നിർത്തി ജീവിതത്തിലെ ഉള്ളറകളിലേക്കാണ്  കൂട്ടിക്കൊണ്ടു പോകുന്നത്.
അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചകൾ,പിന്നിട്ട വഴികൾ, നേടിയ അനുഭവങ്ങൾ, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കളൂടെയെല്ലാം നടന്നു നീങ്ങുന്ന പുസ്തകം പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമായി മാറുന്നു.

പ്രഗല്ഭനായ ഒരു വ്യവസായി ആയി പരുവപ്പെട്ട തിനെ കുറിച്ച് ഹൃദയത്തിൻ്റെ ഭാഷയിൽ എഴുതിയ പുസ്തകം സത്യസന്ധവും  ഉൾക്കാഴ്ചയുള്ളതുമായ  ഒരു വിജയ ഗാഥയാണ് .
ജീവിതയാത്രയുടെ ഓരോ അദ്ധ്യായത്തിലും അച്ഛൻ വിളക്കുമാടമായിരുന്നു...
അച്ഛൻ്റെ നിശ്ചയദാർഢ്യവും നിരന്തരവുമായ ഓർമ്മപ്പെടുത്തലുകളുമാണ് വ്യവസായി എന്ന നിലയിലുള്ള എൻ്റെ നേട്ടങ്ങളുടെ നെടുംതൂണുകൾ എന്ന് പറയുമ്പോൾ ആ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഹൃദയത്തിൻ്റെ ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകം വിജയപരാജയങ്ങളുടെ കണക്കുകൂട്ടലല്ല...
അമ്മയുടെ ചേർത്തു പിടിക്കലുകൾക്കും അച്ഛൻ്റെ അമൂല്യങ്ങളായ അദ്ധ്യായനങ്ങൾക്കുമുള്ള ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് തുടങ്ങുന്ന പുസ്തകം ആദ്യ വായനയിൽ തന്നെ മനസ്സിൽ കുടിയേറും. ഇന്നത്തെ തലമുറയ്ക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ സന്തോഷത്തെയും ദുഃഖത്തേയും കോറിയിടുന്നത് വായനാസുഖം നൽകുന്നുണ്ട്.
വിജയങ്ങളെക്കുറിച്ചുമാത്രം വീമ്പു പറയാനല്ല ഹരികുമാർ ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. ഇച്ഛാശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിതവിശ്വാസവുമുണ്ടെങ്കിൽ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദർഭങ്ങളും സംഭവങ്ങളും ബോധ്യ പ്പെടുത്തിത്തരും എന്ന് അവതാരികയിലൂടെ
കെ ജയകുമാർ ഐ എ എസ് പറയുന്നു. എല്ലാ ഉൽപ്പന്നങ്ങൾക്ക് പിന്നിലും ഒരു ഫാക്ടറിയുടെ ഹൃദയമിടിപ്പുണ്ട് എന്ന് നമ്മൾ വായിക്കുമ്പോൾ ആത്മാർത്ഥതയും സത്യ സന്ധതയും ഓരോ വാക്കിലും നമ്മുക്ക് വായിച്ചെടുക്കുവാൻ കഴിയും. എപ്പോഴും ഉയർന്ന ലക്ഷ്യം വെക്കുക കഠിനാധ്വാനം ചെയ്യുക നിങ്ങൾ നേടാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ശ്രദ്ധിക്കുക. നിങ്ങൾ തളരുമ്പോൾ  ധൈര്യം നിലനിർത്തുക ഈ വാക്കുകൾ വായനക്കാർക്ക് ആവേശം പകരുന്നതാണ്. വായനയെ ഏകാഗ്രതയോടെ   മുന്നോട്ട് കൊണ്ടു പോകുന്നത് പുസ്തകത്തിലെ ലളിത സുന്ദരമായ ഭാഷാ ശൈലിയിലൂടെയാണ്. അമ്പലപ്പുഴ എന്ന നാടിനെ അടയാളപ്പെടുത്തി ഈ പുസ്തകത്തിന് വേറിട്ട മധുരവും, സുഗന്ധവുമേകുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക മേഖലയിൽ നിരവധി സൗഹൃദങ്ങളും ഇതിൽ കോറിയിട്ടുണ്ട്. അമ്പലപ്പുഴ കുടുംബ വേദി 2024 ൽ 'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം'  സമുചിതമായി ആഘോഷിക്കും എന്ന് പറഞ്ഞ് അവസാനിക്കുന്ന പുസ്തകം വായനക്കാരുടെ മനസ്സുകളിലേക്ക് മധുരം വാരി വിതറും. സ്വന്തം ഇച്ഛാശക്തി കൊണ്ടും കഠിനാദ്ധ്യാനം കൊണ്ടും ജീവിതത്തിൽ ഉന്നത വിജയം കൈവരിച്ച ആർ ഹരികുമാറിൻ്റെ ജീവിത കഥ എല്ലാവർക്കും പ്രചോദനം നൽകും. ജീവിതത്തിൻ്റെ നിർണ്ണായക നിമിഷങ്ങളും ,വേദനകളും സംഘർഷങ്ങളും, നേട്ടങ്ങളും, ആനന്ദ മുഹൂർത്തങ്ങളെ കുറിച്ച് ആകർഷകമായ ഒരു കാഴ്ച്ചയാണ് അലങ്കാരങ്ങളേതുമില്ലാതെ ഈ ഓർമ്മക്കുറിപ്പ് നമ്മുക്ക് നൽകുന്നത്. കൂടെ നിന്നവരെയും,സ്വന്തം തൊഴിലാളികളെയും സ്നേഹിച്ച ഒരു മനുഷ്യ സ്നേഹിയുടെ നേരിൻ്റെയും നന്മയുടെയും തുറന്നു പറച്ചിലാണ് ഹരികഥ എന്ന ഓർമ്മ പുസ്തകം . ആശംസകൾ ആർ ഹരികുമാർ ❤

 സന്തോഷ് ഇലന്തൂർ
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026


Latest Update

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos