ദുബായ്:- ആധുനീക ലോകത്ത് നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ബിസിനസ് രംഗത്തെ വെല്ലുവിളികളെ നേരിടണമെന്ന് പ്രമുഖ വ്യവസായി മുരളീധര പ്പണിക്കാർ അഭിപ്രായപ്പെട്ടു ഗുരു വിചാരധാര സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് ഹയാത്ത് പ്ലേസ് ഹോട്ടൽ വച്ച് സംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു
പ്രസിഡന്റ് പി. ജി രാജേന്ദ്രൻ സദാനന്ദൻ ,യേശുദാസ്, ഒ.പി. വിശ്വംഭരൻ പ്രഭാകരൻ പയ്യന്നൂർ ഷാജി ശ്രീധരൻ ശാം പ്രഭു, ബിനു മനോഹരൻ, ഷൈലാദേവ്, ദേവരാജൻ,വിനു വിശ്വനാഥൻ,ദിവ്യ മണി, വിജയകുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.
ഗുരു വിചാരധാര സെപ്റ്റംബർ മാസത്തിൽ ഷാർജയിൽ വച്ച് സംഘടിപ്പിക്കുന്ന ഗുരു ജയന്തി പൊന്നോണം 2024 ൻ്റെ ബ്രോഷർ പ്രകാശനവും യോഗത്തിൽ വച്ച് നടന്നു. കേരളത്തിലെ കലാ സാഹിത്യ സാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷത്തിൽ കേരളത്തിലെ തനതു കലാരൂപങ്ങൾ അരങ്ങേറും. സി.പി.മോഹനൻ, വിജയകുമാർ, സുരേഷ് വെങ്ങോട്, രാജ് ദേവ് ,ഷിബു ചെമ്പകം, ആകാശ്,വന്ദനാ മോഹൻ, ലളിതാ വിശ്വംഭരൻ, അഡ്വ: മഞ്ജു ഷാജി, ദിവ്യാമണി, ഗായത്രി രംഗൻ, അതുല്യാവിജയകുമാർ എന്നിവർ നേതൃത്വം നല്കും.