ആരാധകരിൽ ആവേശം നിറച്ച, വമ്പൻ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു.

Written By
Posted Aug 18, 2022|472

News
ആരാധകരിൽ ആവേശം നിറച്ച, വമ്പൻ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. എമ്പുരാൻ എത്തി. ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റും ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് അണിയററ പ്രവർത്തകർ തന്നെ ഒരു വീഡിയോ പുറത്തുവിട്ടു.  പൃഥ്വിരാജ്, മോഹൻലാൽ ,മുരളിഗോപി ആന്റണി പെരുമ്പാവൂർ എന്നിവർ ചിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകൾ വീഡിയോയിലൂടെ  പങ്കുവെച്ചു. 

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ ശേഷമുള്ള ആദ്യ മീറ്റിങ് ആണിതെന്ന് പൃഥ്വിരാജ് പറയുന്നു.ഇന്ന് മുതല്‍ 'എമ്പുരാന്‍' തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ പെട്ടന്ന് ചെയ്യാന്‍ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പൃഥ്വിരാജ് പറഞ്ഞു. വീഡിയോയുടെ അവസാനാം എൽ 2 എമ്പുരാൻ എന്നും എഴുതി കാണിക്കുന്നുണ്ട്.ചിത്രം മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ആയിട്ടാകും എന്നാണ് സൂചന  മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാ​ഗം എമ്പുരാനായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. 

ലൂസിഫറിന് മൂന്ന് ഭാ​ഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ  വ്യക്തമാക്കിയിട്ടുണ്ട്. ‘ലൂസിഫർ ഒരു ത്രീ പാർട്ട് ഫിലിം ഇവൻറ് ആണ്. ലൂസിഫറിന്റെ ലോകം പാർട്ട്-2 ആകുമ്പോൾ ഒന്നു കൂടി വികസിക്കും. നിങ്ങൾ ലൂസിഫർ 1-ൽ കണ്ട പലതിന്റെയും പിന്നിൽ മറ്റ് ചിലത് കൂടി ഉണ്ട്. അതിനൊരു മൂന്നാം ഭാഗവും ഉണ്ടാവും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പിസിയു എന്ന് വിളിക്കാം അഥവാ പൃഥിരാജ് സിനിമാറ്റിക് യൂണിവേഴ്സ്’ 

 2019 മാർച്ച് 28നായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫർ റിലീസാകുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos