മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

Written By
Posted Mar 28, 2026|282

News
ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾക്ക് ആശ്വാസമായി ദുബൈ  പോലീസിന്റെ കീഴിലുള്ള പുതിയ വളണ്ടിയർ ടീംആയ നൈബർഹുഡ് ടീം (Neighborhood Team) സജീവമായി രംഗത്തിറങ്ങി മാതൃക യായി മലയാളി സന്നദ്ധ പ്രവർത്തകർ. ദുബൈ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നാസർ അഹമ്മദിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ ടീം മാതൃകാപരമായ പ്രവർത്തനങ്ങൾ  കാഴ്ചവെച്ചത്. മഴയെത്തുടർന്ന് റോഡുകളിലും ഫുട്പാത്തുകളിലും വീണ മരങ്ങൾ മുറിച്ചു മാറ്റാനും ഗതാഗത തടസ്സങ്ങൾ നീക്കാനും ദുബായ് മുനിസിപ്പാലിറ്റി അധികൃതർക്കൊപ്പം ചേർന്ന് ഈ സംഘം പ്രവർത്തിച്ചു. വെള്ളക്കെട്ടുകളിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡുകളിൽ കെട്ടിക്കിടന്ന വെള്ളം ഡ്രൈനേജുകൾ വഴി വേഗത്തിൽ ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലും ഇവർ സജീവമായി പങ്കെടുത്തു. കൂടാതെ, വീടുകളിൽ വെള്ളം കയറി പ്രയാസമനുഭവിച്ച കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലും ഇവർ മുൻപന്തിയിലുണ്ടായിരുന്നു.
നൈബർഹുഡ് പോലീസ് ടീം അംഗങ്ങളായ നസീർ ചോക്ലി, ഇല്യാസ് മനങ്ങണ്ടത്ത്, നസീർ മടത്തിൽ, നജീബ് പാറക്കൽ, അഷ്റഫ് ആയിക്കാടി, അലി ബദ്രിയ എന്നിവരടങ്ങിയ സംഘമാണ് നാസർ അഹമ്മദിന്റെ കീഴിൽ ഏകോപനത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
നേരത്തെ യുഎഇയിലുണ്ടായ പ്രളയസമയത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ദുബായ് പോലീസിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയവരാണ് ഈ സംഘം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ ഇവർ നടത്തുന്ന സേവനങ്ങളെ ദുബായ് പോലീസും മുനിസിപ്പാലിറ്റി അധികൃതരും അഭിനന്ദിച്ചു.
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos