യുഎഇയുടെ അംഗീകാരം: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി ഭാവന.

Written By
Posted Sep 22, 2022|665

News
തെന്നിന്ത്യന്‍ നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ചായിരുന്നു താരം വിസ സ്വീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ കൈമാറി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലം അടക്കം നിരവധി മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos