അറിയിപ്പ് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ

Written By
Posted Jul 06, 2022|756

News
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍. ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. 2022 ഓഗസ്റ്റ് 3മുതലാണ് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ 75ാം എഡിഷന്‍.

പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത്. ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്‌നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് അറിയിപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2005ല്‍ ഋതുപര്‍ണോഘോഷ് സംവിധാനം ചെയ്ത അന്തരമഹല്‍ ആണ് ഇതിന് മുമ്പ് ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ച ഇന്ത്യന്‍ സിനിമ. 2011ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് എന്ന ചിത്രം സ്‌പെഷ്യല്‍ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉദയാ സ്റ്റുഡിയോ സ്ഥാപിതമായ 75ാം വര്‍ഷത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ച ചിത്രം 75ാമത് എഡിഷന്‍ ലൊക്കാര്‍ണോ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനമേകുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് അറിയിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos