അല്ലു അര്‍ജുന്റെയും പ്രഭാസിന്റെയും ചിത്രങ്ങളുള്ള ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രങ്ങള്‍

Written By
Posted Jul 19, 2022|667

News

ട്വിറ്ററില്‍ അല്ലു അര്‍ജുന്‍ ആരാധകരും പ്രഭാസ് ആരാധകരും തമ്മില്‍ വാശിയേറിയ വാക് പോര്. അല്ലു അര്‍ജുനോ പ്രഭാസോ? ആരാണ് കേമന്‍?, ആരാണ് സ്റ്റാര്‍? തുടങ്ങിയ ചോദ്യങ്ങളുമായാണ് ആരാധകര്‍ പരസ്പരം പോരടിക്കുന്നത്. ഇതിന് കാരണമായതാകട്ടെ ഇന്ത്യാ ടുഡേ മാഗസിനും!

അല്ലു അര്‍ജുനാണ് 2022 ജൂലൈ ലക്കം ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ഫോട്ടോ. 'സൗത്ത് സ്വാഗ്' എന്ന ക്യാപ്ഷനോടെയാണ് അല്ലുവിന്റെ ചിത്രം എത്തിയത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും വൈകാതെ തന്നെ വൈറലാകുകയും ചെയ്തു. ഇതോടെ പ്രഭാസ് ആരാധകരും സമാനമായ കവര്‍ ഫോട്ടോയുമായി രംഗത്തെത്തി. ഇന്ത്യാ ടുഡേ മാഗസിന്റെ 2017 മെയ് ലക്കത്തില്‍ പ്രഭാസായിരുന്നു കവര്‍ ചിത്രമായി വന്നത്. എപ്പിക് ബ്ലോക്ക് ബസ്റ്റര്‍ എന്ന ക്യാപ്ഷനോടെ പ്രഭാസിന്റെ ബാഹുബലിയിലെ ഒരു രംഗമായിരുന്നു കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത്. 

അല്ലു അര്‍ജുന്റെയും പ്രഭാസിന്റെയും ചിത്രങ്ങളുള്ള ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രങ്ങള്‍ വൈറലായതോടെ ഇരുവരുടെയും ഫാന്‍സ് തമ്മില്‍ ഓണ്‍ലൈന്‍ യുദ്ധത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തുകയായിരുന്നു. ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രം അല്ലു അര്‍ജുന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഹിന്ദി സിനിമാ ലോകത്ത് പോലും സ്വാധീനമുണ്ടാക്കിയ സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജുനും പ്രഭാസും. ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ സിനിമാ ആസ്വാദകരെ അമ്പരപ്പിച്ച പ്രഭാസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ്.മറുഭാഗത്ത് പുഷ്പയിലെ വ്യത്യസ്തമായ മേക്ക് ഓവറും മികച്ച പ്രകടനവുമാണ് അല്ലു അര്‍ജുന്റെ പ്രതിച്ഛായ പോലും മാറ്റി മറിച്ചത്. ഒരു അഭിനേതാവെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയെ കുറിച്ചാണ് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റയില്‍ കുറിച്ചതും.

വാദപ്രതിവാദങ്ങള്‍ മൂര്‍ച്ഛിച്ചതോടെ പ്രഭാസിന്റെ പിആര്‍ ടീം ബോധപൂര്‍വം അല്ലു അര്‍ജുന് ലഭിക്കുന്ന സ്വീകാര്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി അല്ലു ഫാന്‍സ് രംഗത്തെത്തിയിരിക്കുകയാണ്.

SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos