ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലിയുടെ വന്‍ വിജയത്തോടെ പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റായെങ്കിലും പിന്നീട് അതിനോട് കിടപിടിക്കുന്നതോ ഒപ്പം നില്‍ക്കുന്നതോ ആയ ഒരു ചിത്രം പ്രഭാസില്‍ നിന്ന് ഉണ്ടായിട്ടില്ല.
പ്രഭാസ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് ചിത്രത്തിന്റെ വമ്പന്‍ വിജയത്തോടെ ഇന്ത്യയിലാകെ പ്രശസ്തനായി മാറിയ പ്രശാന്ത് നീല്‍ ആണ് 'സലാര്‍' സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസ് തീയതിയും ഒപ്പം പുതിയ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. 2023 സെപ്റ്റംബര്‍ 28ന് ആണ് 'സലാര്‍' റിലീസ് ചെയ്യുക.
ബാഹുബലിയിലേതിന് സമാനമായി സലാറിലും പ്രഭാസ് ഇരട്ട വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ശ്രുതി ഹാസനാണ് നായിക. ഇതോടെ സലാറും ബാഹുബലി പോലെ തന്നെ വമ്പന്‍ ഹിറ്റായി മാറുമെന്നാണ് പ്രഭാസ് ആരാധകരുടെ പ്രതീക്ഷ.