ഡോ. നാസർ വാണിയമ്പലത്തിന്റെ "സ്നേഹത്തിന്റെ ഹൃദയ വഴികൾ" തിങ്കളാഴ്ച പ്രകാശനം

Written By
Posted Nov 08, 2025|247

News

ഷാർജ: യു.എ.ഇയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും വ്യവസായിയുമായ ഡോ. നാസർ വാണിയമ്പലം രചിച്ച “സ്നേഹത്തിന്റെ ഹൃദയ വഴികൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും തിങ്കളാഴ്ച വൈകുന്നേരം 8 മണി മുതൽ 9 മണിവരെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ ഇന്റലക്ച്വൽ ഹാളിൽ വെച്ച് നടക്കും.

യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കും.
യു.എ.ഇ മുൻ മന്ത്രി, യു.എൻ അംബാസഡർ ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി, പ്രമുഖ യു.എ.ഇ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം, ഡോ. മുഹമ്മദ് ഹംദാൻ ബിൻ ജറാഷ് (Cultural Advisor, Emirates Creativity Association), നജീബ് അബ്ദുല്ല അൽ ശംസി (Former Director General, Higher Investment Authority of GCC) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖ അറബ്, ഇന്ത്യൻ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.

പ്രസ്തുത പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, വി. ടി. സലീം, ഹാഷിം നൂഞ്ഞേരി, ഷെരീഫ് കാരശ്ശേരി, സി.എം.എ കബീർ മാസ്റ്റർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, റഷ്‌ദി ബിൻ റഷീദ്, മുനീർ മൂഹിയുദ്ദീൻ, വൈ. എ. റഹീം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മൂന്ന് പതിറ്റാണ്ടിലേറെകാലമായി പ്രവാസലോകത്ത്, പ്രത്യേകിച്ച് യു.എ.ഇയിലെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായ വ്യക്തിത്വമാണ് ഡോ. നാസർ വാണിയമ്പലം. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെയും നിരവധി സാംസ്കാരിക സ്ഥാപനങ്ങളിലൂടെയും എഴുത്തുകാരെയും പ്രസാധകരെയും പ്രചോദിപ്പിച്ചിട്ടുള്ള അദ്ദേഹം, ഇപ്പോൾ തന്റെ ആദ്യ കൃതിയായ “സ്നേഹത്തിന്റെ ഹൃദയ വഴികൾ” പുറത്തിറക്കുകയാണ്.

പുസ്തകത്തിന്റെ അവതാരിക പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി. സുരേന്ദ്രൻ എഴുതിയതാണ്. പ്രവാസലോകത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ കെ.വി.കെ. ബുഖാരി എഡിറ്റ് ചെയ്തിരിക്കുന്ന പുസ്തകം ലിപി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos